WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഹൃദയാഘാതം: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്ത മൂസയുടെ മകൻ ഹനീഫയാണ് മരിച്ചത്. 30 വയസ്സായിരുന്നു. 10 മാസം മുമ്പ് മാത്രം ഖത്തറിലെത്തിയ അദ്ദേഹം ടീ വേൾഡിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് മുഗ്ളിനിലെ മുറിയിൽ ഉറങ്ങിയതായിരുന്നു ഹനീഫ. ഇന്ന് ഉച്ചയോടെ മരണം സ്ഥീരീകരിച്ചു.

മാതാവ് ആയിഷ. ജസ്മയാണ് ഭാര്യ. ഏക മകൻ മുഹമ്മദ് മിഖ്ദാദ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button