Qatar

ഖത്തറിൽ പുതിയ മൂന്ന് ബീച്ച് ക്ലബുകൾ തുറന്നു

ദോഹ: വെസ്റ്റ് ബേ ബീച്ച്, ബി12 ബീച്ച് ക്ലബ്, ദോഹ സാൻഡ്‌സ് എന്നീ മൂന്ന് പുതിയ ഫാമിലി ഫ്രണ്ട്‌ലി ബീച്ച് ക്ലബ്ബുകൾ ആരംഭിച്ചതായി ഖത്തർ ടൂറിസം പ്രഖ്യാപിച്ചു.

ഓരോ ബീച്ചിലും ഒരു വോളിബോൾ കോർട്ട്, ഫാൻ സോൺ, വെസ്റ്റ് ബേ ബീച്ചിൽ മനോഹരമായ ഫുഡ് കോർട്ട് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

1000 സൺ ലോഞ്ചറുകൾ, വാട്ടർ സ്‌പോർട്‌സ് ആക്‌റ്റിവിറ്റികൾ, വൈവിധ്യമാർന്ന ഡൈനിംഗ്, ബി12 ബീച്ച് ക്ലബ്ബിലെ കുട്ടികളുടെ കളിസ്ഥലം, മ്യൂസിക് കൺസർട്ട് സ്റ്റേജ്, ദോഹ സാൻഡ്‌സിലെ ക്വിക്ക്-സർവീസ് ഫുഡ് ഔട്ട്‌ലെറ്റുകൾ തുടങ്ങിയവയയും അതിൽ ഉൾപ്പെടുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Back to top button