Qatar

ലുസൈൽ ബൊലിവേദിൽ ന്യൂ ഇയർ ആഘോഷം രാത്രി 8 മുതൽ

2023 ഡിസംബർ 31, നാളെ ലുസൈൽ സിറ്റി നിരവധി പുതു വർഷ ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ലുസൈൽ ബൊലിവേദിൽ രാത്രി 8:00 മണിക്ക് പ്രവർത്തനങ്ങൾ ആരംഭിക്കും. ലേസർ, കരിമരുന്ന് പ്രദർശനങ്ങൾ എന്നിവയാവും ചടങ്ങിലെ മുഖ്യ ആകർഷണം.

പ്രഖ്യാപിച്ച ഷെഡ്യൂൾ അനുസരിച്ച്, വർഷാവസാന പരിപാടി അർദ്ധരാത്രിക്ക് ശേഷവും തുടരും.

ഖത്തറിലെ പ്രമുഖ നഗര കേന്ദ്രമായി മാറിയ ലുസൈൽ സിറ്റിയിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരാനും ആസ്വദിക്കാനും ഖത്തറിലെ എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും ഖത്തർ ഡയാർ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, ലുസൈൽ സിറ്റി വെബ്സൈറ്റ് അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button