Qatar

സ്വകാര്യ മേഖലയിലെ ദേശസാൽക്കരണം വിജയമെന്ന് റിപ്പോർട്ട്: സ്വദേശി നിയമനം കൂടി

തൊഴിൽ മന്ത്രാലയത്തിന്റെ തൊഴിൽ ദേശസാൽക്കരണ പരിപാടിയുടെ വിജയ സൂചനയായി, 2023ൽ 2092 ഖത്തരി പൗരന്മാരും ഖത്തരി വനിതകളുടെ കുട്ടികളും സ്വകാര്യ മേഖലയിൽ നിയമിക്കപ്പെട്ടതായി തൊഴിൽ മന്ത്രാലയത്തിലെ പരിശീലന, നൈപുണ്യ വികസന വകുപ്പ് മേധാവി മുഹമ്മദ് അൽ ഖുലൈഫി പറഞ്ഞു.

ദേശീയ കേഡറുകളുടെ യോഗ്യതയും നൈപുണ്യ വികസന പരിപാടികളും വഴി സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ തൊഴിൽ മന്ത്രാലയം ശ്രമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 

ഖത്തറികൾക്കും ഖത്തരി വനിതകളുടെ കുട്ടികൾക്കും ജോലി നൽകുന്നതിന് സ്വകാര്യമേഖലയുമായി മന്ത്രാലയം ഏകോപനവും ആശയവിനിമയവും തുടരുകയാണെന്ന് അടുത്തിടെ ഖത്തർ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പൗരന്മാർക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ നൽകുന്നതിനും അവർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനുമായി സിവിൽ സർവീസ്, ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ (സിഎസ്‌ജിഡിബി) യുമായി ഏകോപിപ്പിച്ച് തൊഴിൽ മന്ത്രാലയം നടത്തുന്ന നിരന്തര ശ്രമങ്ങളെയാണ് സ്വകാര്യ മേഖലയിലെ പൗരന്മാരുടെ വർദ്ധിച്ചുവരുന്ന നിയമനങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

2023ലെ രണ്ടാം പാദത്തെ (Q2) അപേക്ഷിച്ച് മൂന്നാം പാദത്തിൽ (Q3) സ്വകാര്യമേഖലയിലെ ഖത്തർ പൗരന്മാരുടെ നിയമനം 150 ശതമാനമായി ഉയർന്നു. ഈ വർഷത്തെ മൂന്നാം പാദത്തിൽ 302 പുരുഷന്മാരും 232 സ്ത്രീകളും ഉൾപ്പെടെ 534 ഖത്തർ പൗരന്മാരെ സ്വകാര്യ മേഖല റിക്രൂട്ട് ചെയ്തു.

സ്വകാര്യമേഖലയിലെ തൊഴിൽ ദേശസാൽക്കരണ പരിപാടി മെച്ചപ്പെടുത്തുന്നതിനായി തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ നിയമം കഴിഞ്ഞയാഴ്ച സംസ്ഥാന കാബിനറ്റ് അംഗീകരിച്ച് ശൂറ കൗൺസിലിന് റഫർ ചെയ്തിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button