HealthQatar

ഖത്തറിൽ നിന്നെത്തിയ 2 പേർക്കുൾപ്പടെ കേരളത്തിൽ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിൽ രണ്ടു പേർ ഖത്തറിൽ നിന്നെത്തിയവരാണ്. ഖത്തറിൽ നിന്ന് തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിയ യഥാക്രമം 53, 37 വയസ്സുള്ള പുരുഷന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കൂടാതെ, യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ 4 പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേർ എറണാകുളത്തും രണ്ടു പേർ തൃശൂരും കണ്ണൂരും എത്തിയവരാണ്. യു.കെ, അയര്‍ലാന്‍ഡ്, സ്‌പെയിന്‍, കാനഡ, നെതര്‍ലാന്‍ഡ്, ഖാന എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് രോഗബാധ കണ്ടെത്തിയ മറ്റുള്ളവർ.

ഇതോടെ കേരളത്തിൽ ആകെ ഒമിക്രോൺ കേസുകൾ 57 ആയി ഉയർന്നു. സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button