Job VacancyQatar
ഇന്ത്യൻ എംബസ്സിയിൽ ജോലി ഒഴിവുകൾ
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസ്സിയിൽ ജൂനിയർ ഇന്റർപ്രെറ്റർ, ലോക്കൽ ക്ലർക്ക് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ സാക്ഷരരും ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകളിൽ ഒഴുക്കോടെ പ്രാവീണ്യവുമുള്ള ബിരുദധാരികൾക്കാണ് അവസരം. അപേക്ഷാർത്ഥികൾ ഖത്തർ റെസിഡന്റ് പെർമിറ്റ് ഉള്ളവർ ആയിരിക്കണം.
ഒഴിവുകൾ:
1. ജൂനിയർ ഇന്റർപ്രെട്ടർ – 1 ഒഴിവ്
ശമ്പള സ്കെയിൽ: QR 5100-65-6400-80-7600
2. ലോക്കൽ ക്ലർക്ക് – 1 ഒഴിവ്
ശമ്പള സ്കെയിൽ: QR 3565-50-4565-65-5540
യോഗ്യരായവർ, indembdh@gmail.com എന്ന ഇമെയിലിൽ അറ്റാഷെയ്ക്ക് മുന്പാകെയാണ് അപേക്ഷ അയക്കേണ്ടത്. ഓഗസ്റ്റ് 24 ആണ് അവസാന തിയ്യതി.
Immediate vacancy pic.twitter.com/q0dTBsR8gX
— India in Qatar (@IndEmbDoha) August 18, 2021