InternationalTravel

ഇറാഖും സിറിയയും വ്യോമപാതകൾ താൽക്കാലികമായി അടച്ചു

സിവിൽ ഏവിയേഷൻ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം ഇറാഖ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടയ്ക്കുകയും വ്യോമഗതാഗതം നിർത്തിവെക്കുകയും ചെയ്തിരിക്കുന്നു.

സിറിയൻ വ്യോമപാതയും അടച്ചു

സിറിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും തങ്ങളുടെ തെക്കൻ വ്യോമപാതകൾ താൽക്കാലികമായി അടച്ചതായി അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ 12 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഖത്തർ വ്യോമപാത അടച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് സിവിൽ എവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

Related Articles

Back to top button