Qatarsports

ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണവിജയം, ആഘോഷമാക്കി ഖത്തർ പ്രവാസികളും

ദോഹ: ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം ആഘോഷമാക്കി ഖത്തറിലെ പ്രവാസികളും. ജാവ്ലിൻ ത്രോയിൽ ചരിത്രം തിരുത്തി നീരജ് ചോപ്ര സ്വർണമണിഞ്ഞതോടെ തന്നെ, ദോഹയിലെ പ്രവാസിമുറികളിലും സോഷ്യൽ മീഡിയകളിലും ആവേശം അണ പൊട്ടിയിരുന്നു. ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മാത്രമാണ് പലരും പരസ്യ ആഘോഷത്തിന് മുതിരാതിരുന്നത്. താമസസ്ഥലങ്ങളിലും മുറികളിലും മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ആഹ്ലാദാരവങ്ങൾ ദൃശ്യമായിരുന്നു. 

ഖത്തറിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’ ആസ്പയർ സോണിൽ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചു. നംഷീർ ബദെരി, നൗഫൽ കട്ടുപ്പാറ, ബിലാൽ, ഷബീർ, ഇർഫാൻ പകര, നിയാസ് കൈപ്പേങ്ങൽ, ജിജോ, സജീഷ്, ജെബിൻ, അബ്ദുള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button