InternationalQatar

പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പുവച്ച് ഖത്തറും അമേരിക്കയും; അമീറിന് നന്ദി പറഞ്ഞ് ട്രമ്പ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ദോഹ സന്ദർശനത്തിൽ ഖത്തറും അമേരിക്കയും പ്രതിരോധ, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കരാറുകളിൽ ഒപ്പുവച്ചു. ഖത്തർ എയർവേയ്സിനായുള്ള ബോയിങ്ങ് വിമാന നിർമ്മാക്കമ്പനി ഡീലുകളും ആയുധ കരാറുകളും ഇതിൽ.ഉൾപ്പെടും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം “മറ്റൊരു തലത്തിലേക്ക്” ഉയർന്നതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു. ദോഹയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അമീറും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ കരാറുകൾ. ഒരു യുഎസ് പ്രസിഡന്റ് ഖത്തറിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്.

ഇന്ന് ഉച്ച തിരിഞ്ഞു രണ്ടരയോട് ദോഹയിലെത്തിയ ഡൊണാൾഡ് ട്രമ്പിനെ അമീർ ഷെയ്ഖ് തമീം ഹമദ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ശേഷം അമീരി ദിവാനിലെത്തിയ ഇരുവരും അമീറിന്റെ പ്രത്യേക വിരുന്നിലും ഉഭയകക്ഷി ചർച്ചകളിലും പങ്കുകൊണ്ടു.

സൗദി തലസ്ഥാനമായ റിയാദിൽ നടന്ന യുഎസ്, ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ, ഈ മേഖലയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ പ്രതിബദ്ധതയും പങ്കാളിത്തവും ട്രംപ് വ്യക്തമാക്കിയിരുന്നു. സിറിയയ്‌ക്കെതിരായ ഉപരോധം പിൻവലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷം ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് സിറിയൻ പ്രധാനമന്ത്രി അഹമ്മദ് അൽ-ഷറയെയും കാണുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button