WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Health

ഗൾഫ് മേഖലയിലെ ആദ്യത്തെ ന്യൂറോ കാർഡിയാക് റീഹാബിലിറ്റേഷൻ പ്രോഗ്രാം അവതരിപ്പിച്ച് എച്ച്എംസി

ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഖത്തറിലെയും ഗൾഫ് മേഖലയിലെയും ആദ്യത്തെ ന്യൂറോ കാർഡിയാക് റീഹാബിലിറ്റേഷൻ പ്രോഗ്രാം അവതരിപ്പിച്ചു. ഹൃദയവും തലച്ചോറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രോഗികളെ സഹായിക്കുന്നതിനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എച്ച്എംസിയുടെ ഹാർട്ട് ഹോസ്പിറ്റൽ, ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ) എന്നിവയുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഈ പ്രോഗ്രാം ഹൃദയവുമായും, ന്യൂറോളജിക്കലായുമുള്ള റിക്കവറിക്ക് സംയോജിത പരിചരണം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ഉറപ്പാക്കുന്നു.

ഹൃദയം, ന്യൂറോളജിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ള പല രോഗികൾക്കും പലപ്പോഴും അവർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല, കാരണം പരമ്പരാഗത ചികിത്സകൾ ഈ മേഖലകളിലൊന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ന്യൂറോ കാർഡിയാക് റീഹാബിലിറ്റേഷൻ പ്രോഗ്രാം ഹൃദയത്തിൻ്റെയും ന്യൂറോ സ്പെഷ്യലിസ്റ്റുകളുടെയും വൈദഗ്ധ്യം സംയോജിപ്പിച്ച് തടസ്സങ്ങളില്ലാത്ത, മൾട്ടി ഡിസിപ്ലിനറി കെയർ വാഗ്ദാനം ചെയ്‌ത്‌ ഇതിൽ മാറ്റമുണ്ടാക്കുന്നു.

കൃത്യമായ രോഗനിർണയവും ഫലപ്രദമായ ചികിത്സയും ഉറപ്പാക്കാൻ പ്രോഗ്രാം വിപുലമായ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഈ പ്രോഗ്രാമിൽ ഉപയോഗിക്കുന്നു. അവയിൽ ഉൾപ്പെടുന്നത്:

– ടെലിമെട്രി, ഇസിജി വിശകലനം
– വ്യായാമ പരിശോധനയും വ്യായാമ പദ്ധതികളും
– മരുന്നുകളുടെ കൃത്യമായ ഡോസ് ക്രമീകരണം
– വിപുലമായ സ്ക്രീനിംഗ് രീതികൾ

രോഗിയുടെ വീണ്ടെടുക്കലിനും ദീർഘകാല ആരോഗ്യത്തിനും പിന്തുണ നൽകുന്ന വ്യക്തിഗത ചികിത്സാ പദ്ധതികൾ നടപ്പിലാക്കാൻ ഈ സമീപനം സഹായിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button