മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് ഖത്തറിലെ ജലാശയങ്ങളിൽ വിലപിടിപ്പുള്ള മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ട് അക്വാട്ടിക് റിസർച്ച് സെൻ്റർ
![](https://qatarmalayalees.com/wp-content/uploads/2025/01/Copy-of-Copy-of-Untitled-Design-2025-01-08T113009.899-780x470.jpg)
![](https://qatarmalayalees.com/wp-content/uploads/2025/01/Copy-of-Copy-of-Untitled-Design-2025-01-08T113009.899-780x470.jpg)
മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ അക്വാട്ടിക് റിസർച്ച് സെൻ്റർ, സമുദ്രസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തറിലെ ജലാശയങ്ങളിൽ വിലപിടിപ്പുള്ള നിരവധി മത്സ്യങ്ങളെ തുറന്നുവിട്ടു.
മത്സ്യബന്ധനത്തിനും വ്യാപാരത്തിനും പ്രാധാന്യമുള്ള സോബൈറ്റി സീബ്രീം (സ്ബിറ്റി), റെഡ് സ്‌നാപ്പർ (ഷാഖ്റ), യെല്ലോഫിൻ ബ്രീം (ഷാം), മാർബിൾഡ് സ്പൈൻഫൂട്ട് & റാബിറ്റ്ഫിഷ് (സാഫി), ഗ്രെയ്‌സി ഗ്രൂപ്പർ (ഹാമർ) എന്നിവ മത്സ്യ ഇനങ്ങളിൽ ഉൾപ്പെടുന്നു.
പ്രക്രിയ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്‌താണു നടപ്പിലാക്കിയത്. പ്രത്യേകം ഒരുക്കിയ ടാങ്കുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി ശരിയായ വലിപ്പത്തിൽ എത്തിയപ്പോൾ തുറന്നുവിട്ടു.
മത്സ്യക്കുഞ്ഞുങ്ങൾക്ക് പ്രകൃതിദത്തമായ അഭയവും പ്രജനന കേന്ദ്രവും നൽകുന്ന സംരക്ഷിത പ്രദേശങ്ങളിലാണ് റിലീസ് സൈറ്റുകൾ തിരഞ്ഞെടുത്തത്.
ഖത്തറിൻ്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തിൻ്റെ മത്സ്യസമ്പത്ത് വളർത്തുന്നതിലും അക്വാട്ടിക് റിസർച്ച് സെൻ്റർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സമുദ്രജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിച്ചുകൊണ്ട് സുസ്ഥിരമായ രീതിയിൽ വിലപിടിപ്പുള്ള മത്സ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx