WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

ഷോപ്പ് ഖത്തർ നറുക്കെടുപ്പിൽ ഭാഗമായി സമ്മാനം നേടാൻ ചെയ്യേണ്ടതെന്ത്

ദോഹ: ഷോപ്പ് ഖത്തർ ഷോപ്പിംഗ് ഉത്സവത്തിന്റെ സെപ്റ്റംബർ 17 ന് നടന്ന ആദ്യ നറുക്കെടുപ്പിൽ 3 ലക്ഷം റിയാൽ വില വരുന്ന ആഡംബര കാറുകൾ ഉൾപ്പെടെ നിരവധിയായ സമ്മാനങ്ങൾ ലഭിച്ചത് അമ്പത്താറോളം പേർക്കാണ്. രണ്ടാം നറുക്കെടുപ്പ് ഈ വെള്ളിയാഴ്ച നടക്കും. ഷോപ്പ് ഖത്തറിന്റെ ഭാഗമായുള്ള സ്റ്റോറുകളിലോ റസ്റ്ററന്റുകളിലോ 200 ഖത്തർ റിയാൽ വീതം ചിലവഴിക്കുന്ന ഏത് ഉപഭോക്താവിനും അത്രയും വീതം നറുക്കെടുപ്പിന് അർഹത ഉണ്ടായിരിക്കും. 

ഷോപ്പ് ഖത്തർ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ രൂപത്തിലാണ് ഈ വർഷം നറുക്കെടുപ്പ് നടക്കുന്നത്. സ്റ്റോർ റെസീറ്റ് ഉൾപ്പെടെ ഷോപ്പർമാർ വാട്ട്സ്ആപ്പിൽ സമർപ്പിക്കുന്ന വിവരങ്ങളിൽ നിന്നാണ് ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് നറുക്കെടുക്കുക. 

നറുക്കെടുപ്പിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇങ്ങനെ:

  1. +974 4499 7499 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ‘hi’ എന്ന് മെസ്സേജ് അയച്ച് രെജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ അതാത് മാളുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.
  2. ചാറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകി കസ്റ്റമർ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക.
  3. ശേഷം നറുക്കെടുപ്പിൽ പങ്കെടുക്കാൻ, ‘win’ എന്ന് മെസ്സേജ് ചെയ്യുക.
  4. ശേഷം വിർച്വൽ അസിസ്റ്റന്റ് സ്റ്റോറിൽ നിന്നുള്ള റെസീറ്റ് ആവശ്യപ്പെടും. ഇത് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുക.

ഷോപ്പ് ഖത്തർ 2021-ന്റെ ഭാഗമായ പ്രധാന റീട്ടെയിൽ പങ്കാളികൾ ഇവയാണ്: 

അൽ ഖോർ മാൾ, സിറ്റി സെന്റർ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, എസ്ദാൻ മാൾ അൽ ഗർറഫ, എസ്ദാൻ മാൾ അൽ വക്ര, ഗാലേറിയ മാൾ, ഗൾഫ് മാൾ, ഹയാത്ത് പ്ലാസ, ലഗൂണ മാൾ, ലാൻഡ്മാർക്ക് മാൾ, മാൾ ഓഫ് ഖത്തർ, ദി ഗേറ്റ് മാൾ, വില്ലാജിയോ മാൾ, ദി പേൾ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button