
ദോഹ: ലോകാരോഗ്യ ദിനത്തില്‍ ‘ആരോഗ്യമാണ് ജീവിതം’ എന്ന കാംപയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍. പൊതുസമൂഹത്തിന്റെ ക്ഷേമത്തിനു ആരോഗ്യകരമായ ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം നല്‍കിയാണ് റിയാദ മെഡിക്കല്‍ സെന്റര്‍ ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം ആഘോഷിച്ചത്.
വ്യക്തികള്‍ ആരോഗ്യത്തിനു മുന്‍ഗണന നല്‍കാനും ആവശ്യമായ ഘട്ടങ്ങളില്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ബോധപൂര്‍വമായ ജീവിതശൈലി പിന്തുടരാനും ജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് ഇത്തരം കാംപയിനുകളുടെ ലക്ഷ്യം.
മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍കലാം, കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ബിഷ്ണു കിരണ്‍, ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകളായ ഡോ. മഞ്ജുനാഥ്, ഡോ. അരുണ്‍കുമാര്‍ എന്നിവരാണ് കാംപയിന്‍ ഉദ്ഘാടനം ചെയ്തത്.
ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യം ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായ ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കുന്നതിനുമുള്ള റിയാദ മെഡിക്കല്‍ സെന്ററിന്റെ തുടര്‍ച്ചയായ ഇടപെടലുകളാണ് ഇത്തരം കാംപയിനുകളെ വിജയിപ്പിക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.
കാംപയിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ ആകര്‍ഷകമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് സത്രീകള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് വിശദമായ പഠനക്ലാസ് സംഘടിപ്പിച്ചു.
ഇന്റേണല്‍ മെഡിസിന്‍ വിഭാഗമാവട്ടെ, ‘ഞാന്‍ പ്രതിജ്ഞയെടുക്കുന്നു..,’ ജീവിത ശൈലീ രോഗങ്ങള്‍ വരാതിരിക്കാനും അതിനാവശ്യമായ മുന്‍കരുതലുകള്‍ ജീവിതത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കുമെന്ന പ്രതിജ്ഞ പുതുക്കല്‍ കാംപയിന്റെ ഭാഗമായി നടത്തി.
കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹൃദയാരോഗ്യത്തെ കുറിച്ച് അക്കാദമിക് സെഷനും രോഗത്തെ നേരത്തെയെങ്ങനെ തിരിച്ചറിയാം എന്ന സെഷനുകള്‍ നടത്തി കാംപയിന്റെ ഭാഗമായി.
റിയാദ മെഡിക്കല്‍ സെന്റര്‍ നടത്തിയ ‘ആരോഗ്യമാണ് ജീവിതം’ എന്ന കാംപയിനിലൂടെ സമതുലിതവും ആരോഗ്യകരവുമായ ജീവിതശൈലിയാണ് സമഗ്ര ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ആശയത്തിനു അവബോധം നല്‍കുന്നതിനു ഉപകരിച്ചു.
17 ലധികം സ്‌പെഷ്യാലിറ്റികളും 30 ലധികം വിദഗ്ദരായ ഡോക്ടര്‍മാരും സേവനമനുഷ്ടിക്കുന്ന ജെ സി ഐ അംഗീകൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയാണ് റിയാദ മെഡിക്കല്‍ സെന്റര്‍. റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങി ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനം റിയാദ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണ്. രാവിലെ 7 മുതല്‍ രാത്രി 12 മണി വരേക്കും വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും റിയാദ മെഡിക്കല്‍ സെന്റര്‍ തുറുന്നു പ്രവര്‍ത്തിക്കുന്നു.




