Qatar

ക്യാപ്റ്റഗണും ലിറിക്കയുമുൾപ്പടെ വിവിധ തരം ഗുളികകൾ പിടികൂടി

അബു സമ്ര തുറമുഖത്ത് ലാൻഡ് കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിൽ വിവിധതരം മയക്കുമരുന്ന് ഗുളികകൾ പിടികൂടി. നിരോധിത ഗുളികകൾ കാറിന്റെ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

44 ക്യാപ്റ്റഗൺ ഗുളികകൾ, 9 ലിറിക്ക ഗുളികകൾ, സൈക്കോട്രോപിക്ക് സ്വഭാവത്തിലുള്ള മറ്റ് മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

പിടിച്ചെടുത്ത ഗുളികകൾ അധികൃതർക്ക് കൈമാറി, നിയമലംഘകരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button