Qatar

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

ദോഹ : ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. തൃശൂർ കിഴക്കുംപാട്ടുകര കൈപ്പുള്ളി പറമ്പൻ ജോയിയുടെയും റോസ്മിയുടെയും മകൻ അരുൺ ജോയ് ആണ് ശനിയാഴ്ച മരണപ്പെട്ടത്. 36 വയസ്സായിരുന്നു. ഗർഭിണിയായ ഭാര്യയെ പ്രസവത്തിനായി ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിൽ അരുണിന്റെ മരണവാർത്ത തീരാത്ത നൊമ്പരമായി. ഖത്തർ പ്രൈമറി ഹെൽത്ത് സെന്ററില്‍ നെഴ്‌സ് ആയ ഭാര്യ ജിപ്സി ആണ്കുഞ്ഞിന് ജന്മം നൽകി. ഖത്തറിൽ പാരമൗണ്ട് ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു അരുൺ. ഇഷ, ഇസ്ര എന്നിവരാണ് മറ്റു മക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button