Qatar

ശരീരഭാഗത്തിനുള്ളിൽ ഒളിപ്പിച്ചു കള്ളക്കടത്ത്; ഹമദ് എയർപോർട്ടിൽ യാത്രക്കാരൻ പിടിയിൽ

ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

കസ്റ്റംസ് ഇൻസ്‌പെക്ടറുടെ സംശയത്തെ തുടർന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാരിൽ ഒരാളെ മെഡിക്കൽ പരിശോധനയ്ക്ക് റഫർ ചെയ്തു.  ഇതിന്റെ ഫലമായി ഇയാളുടെ വയറ്റിൽ നിന്ന് 376 ഗ്രാം ഹെറോയിനും 107 ഗ്രാം ഭാരമുള്ള ഷാബുവും അടങ്ങിയ 81 കാപ്സ്യൂളുകൾ പിടിച്ചെടുക്കുകയായിരുന്നു.

ഇയാളെ മെഡിക്കൽ എക്‌സാമിനേഷനു ശേഷം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button