Qatar

കാർ ഇരുചക്രത്തിൽ ഓടിച്ച് അഭ്യാസം; വാഹനം പിടിച്ചെടുത്തു

കാർ ഇരുചക്രത്തിൽ ഓടിച്ച് റോഡിൽ സ്റ്റണ്ട് ഡ്രൈവിംഗ് നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വീഡിയോയിലെ ഡ്രൈവർക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം.

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഡിയോയിലെ വെള്ള എസ്‌യുവി പിടിച്ചെടുത്തു. വാഹനം പിടിച്ചെടുത്തതായും നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ട്രാഫിക് വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനുള്ള ആഹ്വാനം പൊതുജനങ്ങളോട് ഡിപ്പാർട്ട്‌മെന്റ് ആവർത്തിച്ചു.

Related Articles

Back to top button