Qatar

ദീർഘകാല ഖത്തർ പ്രവാസി മലയാളി മരണപ്പെട്ടു

ദീർഘകാല ഖത്തർ പ്രവാസിയും കെഎംസിസി നേതാവുമായിരുന്ന ഫിറോസ് ബാബു ചക്കാലക്കുന്നൻ നാട്ടിൽ നിര്യാതനായി. 44 വയസ്സായിരുന്നു. മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് ആനക്കയം സ്വദേശിയാണ്. 20 വർഷത്തിലേറെയായി ഖത്തറിലുണ്ടായിരുന്ന അദ്ദേഹം ഡാനിഷ് ട്രേഡിംഗ് ജീവനക്കാരനായിരുന്നു. ഒരു വർഷത്തിലേറെയായി അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു. 

പിതാവ് കുഞ്ഞഹമ്മദ്, മാതാവ് ഐഷ. തസ്നി യാണ് ഭാര്യ. മക്കൾ: മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് ഡാനിഷ്, ഐഷ ദിയ, ഹാദി. ഖബറടക്കം നാളെ രാവിലെ 10.30 ന് ആനക്കയത്ത് നടക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button