Qatar

ഈദ് അവധിദിനങ്ങളിലും ദോഹ മെട്രോ ഓടില്ല

ദോഹ: നിർമാണപ്രവർത്തനങ്ങൾ നടക്കേണ്ടതിനാൽ ഈദുൽ അദ്ഹ അവധിദിനങ്ങളായ ജൂലൈ 21 മുതൽ 24 വരെ, ദോഹ മെട്രോ സർവീസ് പ്രവർത്തിക്കില്ല. ജൂലൈ 9 മുതൽ ആഗസ്റ്റ് 13 വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും മെട്രോ അടച്ചിടുന്നതിന് പുറമെ ആണിത്.

അനിവാര്യമായ അപ്‌ഗ്രേഡ് ജോലികളുടെ പശ്ചാത്തലത്തിലാണ് മെട്രോ അടക്കേണ്ടി വരുന്നതന്ന് ഖത്തർ റെയിൽ പ്രസ്താവനയിൽ അറിയിച്ചു. ഭാവിയിൽ കൂടുതൽ എണ്ണം ട്രെയിനുകളും സർവീസുകളും സാധ്യമാകുന്ന വിധത്തിൽ ദോഹ മെട്രോയുടെ നെറ്റ്വർക്ക് ശേഷി ഉയർത്തുന്നതാണ് നവീകരണ പ്രവർത്തനങ്ങൾ. ആളുകളുടെ അസൗകര്യം ഒഴിവാക്കാൻ താരതമ്യേന യാത്രക്കാർ ഏറ്റവും കുറഞ്ഞ അവധി ദിവസങ്ങളാണ് തങ്ങൾ നവീകരണ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഖത്തർ റയിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button