Qatarsports

“ഉരീദു ഖത്തർ മേജർ 2022” പ്രതിദിനം സൗജന്യ ടിക്കറ്റുകളുമായി ദോഹ മെട്രോ

ഖത്തറിൽ നടക്കുന്ന “ഉരീദു ഖത്തർ മേജർ 2022” പാഡൽ ടൂർണമെന്റിൽ പങ്കെടുക്കാൻ, ദോഹ മെട്രോയും ലുസൈൽ ട്രാമും മാർച്ച് 28, 29, 30, 31 തീയതികളിൽ പ്രതിദിനം 200 സൗജന്യ ടിക്കറ്റുകൾ വീതം അർഹരായവർക്ക് നൽകും.

നാല് ദിവസങ്ങളിൽ ഏതെങ്കിലുമൊരു ദിവസം കോർണിഷ് മെട്രോ സ്റ്റേഷൻ ഗോൾഡ് ക്ലബ്ബ് ഓഫീസിൽ ട്രാവൽ കാർഡ് ഹാജരാക്കുന്ന ഒരാൾക്ക് ഒരു സൗജന്യ ടിക്കറ്റ് വീതമാണ് നൽകുക.

ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സൗജന്യ ടിക്കറ്റ് വിതരണം.

സൗജന്യ ടിക്കറ്റുകൾ പ്രതിദിനം 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മുകളിൽ സൂചിപ്പിച്ച തീയതികളിൽ മാത്രമേ ഓഫർ ലഭ്യമാകൂ എന്നും ദോഹ മെട്രോ അറിയിച്ചു.

2022 മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടക്കുന്ന പ്രീമിയർ പാഡൽ ഇവന്റിന്റെ ആദ്യ പാദത്തിൽ ലോകത്തിലെ മിക്കവാറും എല്ലാ മുൻനിര കളിക്കാരും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button