Qatar

ഖത്തറിലുടനീളം സജീവമായി ഇഫ്താർ ടെന്റുകൾ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആയിരക്കണക്കിന് വിശ്വാസികൾക്ക് ആതിഥ്യമരുളുന്ന ഇഫ്താർ കൂടാരങ്ങൾ റമദാനിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച ഖത്തറിലുടനീളം സജീവമായി.
കോവിഡ് -19 പാൻഡെമിക് സമയത്ത്, പബ്ലിക് ഹെൽത്ത് മന്ത്രാലയവും (എംഒപിഎച്ച്) എൻഡോവ്‌മെന്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയവും (ഔഖാഫ്) രോഗം പടരുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇഫ്താർ ടെന്റുകളുടെ പെർമിറ്റ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ഈ റമദാനിൽ, ഔഖാഫിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെന്റ് ഖത്തറിലുടനീളം പത്ത് ഇഫ്താർ ടെന്റുകളാണ് തുറന്നത്. ഇതിലൂടെ ദിവസവും 10,000 ലധികം ആവശ്യക്കാർക്ക് ഇഫ്താർ വിരുന്നുകൾ നൽകുന്നുണ്ട്.

അൽ വക്രയിലെ ഇഫ്താർ ടെന്റ്

അതേസമയം, ഖത്തറിനകത്തും പുറത്തുമുള്ള 720,000 ആളുകളിലേക്ക് ഭക്ഷണവും ഭക്ഷണ കിറ്റുകളും QRCS വിതരണം ചെയ്യുന്നുണ്ട്. ദോഹ, അൽ റയ്യാൻ, അൽ ഖോർ, അൽ വക്ര എന്നിവിടങ്ങളിലെ തൊഴിലാളി സമൂഹത്തെ ലക്ഷ്യമിട്ട് സൊസൈറ്റി ദിനംപ്രതി പതിനായിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കും.

ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 10,000 താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും വിധവകൾക്കും പ്രവാസി കുടുംബങ്ങൾക്കും വൗച്ചറുകൾ വിതരണം ചെയ്യുകയും പുണ്യമാസത്തിൽ തൊഴിലാളികൾക്കായി 40 ടെന്റുകൾ സ്ഥാപിക്കുകയും ചെയ്തു.

വാഹനമോടിക്കുന്നവർക്കും യാത്രക്കാർക്കും പ്രയോജനപ്പെടുന്ന ലഘുഭക്ഷണം, ഈത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ ഇഫ്താർ കിറ്റുകളും QC നൽകുന്നു. നിരവധി ഖത്തറികളും അവരുടെ സ്വകാര്യ ശേഷിയിൽ വിവിധ സ്ഥലങ്ങളിൽ കൂട്ട ഇഫ്താറുകൾ സംഘടിപ്പിക്കുന്നുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button