Qatar

ദോഹ മെട്രോ ബിസിനസ്, ഫാമിലി ക്ലാസുകൾ നിർത്തി വച്ചു

ദോഹ: 2022 നവംബർ 11 മുതൽ മെട്രോയിലെ എല്ലാ വണ്ടികളും സ്റ്റാൻഡേർഡ് ക്ലാസിലേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു.

ഗോൾഡ് ആൻഡ് ഫാമിലി ക്ലാസ് 2022 ഡിസംബർ 22 വരെ താൽക്കാലികമായി നിർത്തിവയ്ക്കും. ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത് ട്രെയിൻ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

37 മെട്രോ സ്‌റ്റേഷനുകൾ, 7 ട്രാം സ്‌റ്റേഷനുകൾ, ഉൾപ്പെടെ വെള്ളിയാഴ്‌ച ഒഴികെ ആഴ്‌ച മുഴുവൻ രാവിലെ 6 മുതൽ പുലർച്ചെ 3 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 9 മണിക്കാണ് സർവ്വീസ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button