Qatar

പാസ്പോർട്ട് ഓഫീസ് ഇനി പുതിയ ലൊക്കേഷനിൽ

ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആസ്ഥാനം അൽ ഗരാഫയിലെ പഴയ കെട്ടിടത്തിൽ നിന്ന് വാദി അൽ-ബനാത്ത് ഏരിയയിലെ പുതിയ സ്ഥലത്തേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

പുതിയ പാസ്‌പോർട്ട് ഓഫീസ് 2023 സെപ്റ്റംബർ 10 ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.

■ പ്രവൃത്തി സമയം: ഞായർ മുതൽ വ്യാഴം വരെ

• മോണിംഗ് ഷിഫ്റ്റ്: 7am – 12:30pm
• ഈവനിംഗ് ഷിഫ്റ്റ്: 1pm – 6pm

സന്ദർശകർക്ക് ഗേറ്റുകൾ 1, 3 എന്നിവയിലൂടെ പ്രവേശിക്കാം. കൂടാതെ ബേസ്മെൻറ് B1 ൽ പാർക്കിംഗ് ലഭ്യമാണ്.

കമ്പനികളുടെ പിആർഒമാർ വിദേശ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നതായും MoI അറിയിച്ചു.

പുതിയ ലൊക്കേഷൻ കണ്ടെത്താൻ ചുവടെയുള്ള QR കോഡ് സ്കാൻ ചെയ്യുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button