BusinessQatar

സിറ്റി എക്‌സ്‌ചേഞ്ച് 16-ാമത് ശാഖ അൻസാർ ഗാലറിയിൽ പ്രവർത്തനം ആരംഭിച്ചു

ഖത്തറിൽ സിറ്റി എക്സ്ചേഞ്ച് പുതിയ ശാഖ പ്രവർത്തനം തുടങ്ങി. ഇൻഡസ്ട്രിയൽ ഏരിയ റോഡിലെ ബർവ കൊമേഴ്സ്യൽ അവന്യൂവിലെ അൻസാർ ഗ്യാലറിയിലാണ് എക്‌സ്‌ചേഞ്ചിന്റെ പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. 

സിറ്റി എക്സ്ചേഞ്ചിൻ് 16-ാമത് ശാഖയാണ് അൻസാർ ഗ്യാലറിയിൽ ആരംഭിച്ചത്. രാവിലെ ഏഴര മുതൽ രാത്രി 12 വരെയാണ് ശാഖയുടെ പ്രവർത്തന സമയം.

സിറ്റി എക്സ്ചേഞ്ച് ചെയർമാൻ, സി ഇ ഒ ഷറഫ് പി ഹമീദ്, ഓപറേഷൻസ് മാനേജർ ഷാനിബ്, മാനേജ്മെന്റ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.

ഖത്തറിലെ മുൻനിര പണമിടപാട് സ്ഥാപനമായ സിറ്റി എക്സ്ചേഞ്ചിന്റെ മൊബൈൽ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. ഓണ്ലൈൻ വഴി പണമയക്കാമെന്നും അധികൃതർ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button