BusinessQatar

ജാഗ്രത പാലിക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്

ഖത്തർ സെൻട്രൽ ബാങ്കിന്റെ പേരും ലോഗോയും ഉപയോഗിച്ച് പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും ബാങ്ക് ഇടപാടുകാർക്ക് നിർദ്ദേശം നൽകി.

ഖത്തർ സെൻട്രൽ ബാങ്കിന്റെ പേരും ചിഹ്നവും പൊതുജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനും മനഃപൂർവം ഉപയോഗിച്ചിരിക്കുന്ന സംഭവങ്ങൾ സമീപകാലത്തുണ്ടായി.

പൊതുജനങ്ങൾ ബാങ്കിന്റെ ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രമേ വിവരങ്ങളും ഡാറ്റയും നേടാവൂ എന്നും അധികൃതർ നിർദ്ദേശിച്ചു.

.

Related Articles

Back to top button