WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarTechnology

വീണ്ടും തലപൊക്കി ഓൺലൈൻ തട്ടിപ്പുകൾ; മുന്നറിയിപ്പ്!

സമീപകാലത്ത് ഓണ്ലൈൻ തട്ടിപ്പുകൾ വീണ്ടും വ്യാപകമായ സാഹചര്യത്തിൽ, ഇത്തരം സ്‌കാമുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കളെ ഓർമ്മിപ്പിച്ച് ഖത്തറിലെ കമ്പനികൾ രംഗത്തെത്തി.

“നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾ പരിരക്ഷിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും, വ്യത്യസ്തവും ഊഹിക്കാൻ പ്രയാസമുള്ളതുമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും കാലാകാലങ്ങളിൽ അവ മാറ്റുകയും ചെയ്യുക. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുത് അല്ലെങ്കിൽ അവയുടെ ഉറവിടങ്ങൾ പരിശോധിക്കുന്നതിന് മുമ്പ് ലിങ്കുകളും അറ്റാച്ച്‌മെന്റുകളും തുറക്കരുത്. നിങ്ങളുടെ വ്യക്തിപരമോ ബാങ്കിംഗ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും ഒരിക്കലും പ്രതികരിക്കരുത്, ”ആഭ്യന്തര മന്ത്രാലയം (MoI) ഒരു ട്വീറ്റിൽ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ഖത്തർ പ്രാദേശികമായും ആഗോള തലത്തിലും മികച്ച ശ്രമങ്ങൾ നടത്തിവരികയാണ്. കൂടാതെ, ഇത് സംബന്ധിച്ച്, ടെലികോം മന്ത്രാലയവും ഖത്തറിലെ വിവിധ ബാങ്കുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button