QatarTechnology

കാർഷിക, ഭക്ഷ്യ ഉത്പാദന വിവരങ്ങൾ എല്ലാം ഇനി ഒരു കുടക്കീഴിൽ

ഭക്ഷ്യ ഉൽപ്പാദന സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ‘ഫാർമേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം’ ആരംഭിക്കുന്നതിനുള്ള കരാറിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഒപ്പുവെച്ചു.

കാർഷിക മേഖലയുമായും ഭക്ഷ്യസുരക്ഷയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്ലാറ്റ്‌ഫോം ശേഖരിക്കുകയും സംയോജിപ്പിക്കുകയും, ഒരൊറ്റ ഡിജിറ്റൽ ഡാഷ്‌ബോർഡിന് കീഴിൽ ഇവ ലഭ്യമാക്കുകയും ചെയ്യും.

പദ്ധതി ആരംഭിക്കുന്നതിനുള്ള കരാർ അടുത്തിടെ ഒപ്പുവെച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.

അൽ റയ്യാൻ ടിവിയോട് സംസാരിച്ച അദ്ദേഹം, കാർഷിക, കോഴി, ഡയറി ഫാമുകൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ഭക്ഷ്യ ഉൽപ്പാദകരുടെയും ഇറക്കുമതി ചെയ്തതും പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്നതുമായ ഭക്ഷ്യ ഉൽ‌പ്പന്നങ്ങളുടെയും ഡാറ്റ ശേഖരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് വിശദീകരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button