WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ബിർള പബ്ലിക് സ്‌കൂൾ ഞായറാഴ്‌ച മുതൽ സാധാരണ സ്‌കൂൾ സമയത്ത് പ്രവർത്തിക്കും, ഹൈബ്രിഡ് ലേണിംഗ് സിസ്റ്റവും ആരംഭിക്കും

ബിർള പബ്ലിക് സ്‌കൂളിൻ്റെ അബു ഹമൂർ കാമ്പസിൽ, 2024 സെപ്റ്റംബർ 29, ഞായറാഴ്‌ച മുതൽ സാധാരണ സ്‌കൂൾ സമയവും ഹൈബ്രിഡ് ലേണിംഗ് സിസ്റ്റവും ആരംഭിക്കും.

സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളിൽ നിന്നുള്ള സർക്കുലർ പ്രകാരം, കിൻ്റർഗാർട്ടന് (കെജി) രാവിലെ 7 മുതൽ 11:30 വരെ വരെയും ഗ്രേഡ് 5 മുതൽ 12 വരെയുള്ളവർക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1:35 വരെയും ക്ലാസുകൾ ഉണ്ടാകും ഓരോ ഗ്രേഡിനും ആഴ്‌ചയിൽ ഒരു നിയുക്ത ഓൺലൈൻ പഠന ദിനവും ഉണ്ടായിരിക്കും.

നിരവധി രക്ഷിതാക്കളിൽ നിന്നുള്ള അഭിപ്രായങ്ങളും അഭ്യർത്ഥനകളും ദോഹയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിർദ്ദേശങ്ങളും പരിഗണിച്ച ശേഷമാണ് ഈ മാറ്റമെന്ന് സ്‌കൂൾ വിശദീകരിച്ചു.

സർക്കുലർ അനുസരിച്ച്, KG2, ഗ്രേഡ് 5 എന്നിവർക്ക് ഞായറാഴ്‌ചയും KG1, ഗ്രേഡ് 6 എന്നിവർക്ക് തിങ്കളാഴ്‌ചയും 7, 8 ഗ്രേഡുകൾക്ക് ചൊവ്വാഴ്‌ചയും 9, 11 ഗ്രേഡുകൾക്ക് ബുധനാഴ്‌ചയും 10, 12 ഗ്രേഡുകൾക്ക് വ്യാഴാഴ്‌ചയും ഓൺലൈൻ പഠനം ഉണ്ടായിരിക്കും.

2024 സെപ്റ്റംബർ 10 മുതൽ ഷിഫ്റ്റ് സമ്പ്രദായമാണ് സ്‌കൂൾ പിന്തുടർന്നിരുന്നത്. ഇതു പ്രകാരം കിൻ്റർഗാർട്ടൻ 6:30 AM മുതൽ 10:15 AM വരെയും, 5 മുതൽ 12 വരെ ഗ്രേഡുകൾ 10:30 AM മുതൽ 5 PM വരെയും ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button