Qatar

ദോഹയിൽ അമീറുമായി കൂടിക്കാഴ്ച നടത്തി ബിൽ ഗേറ്റ്‌സ്; അഫ്ഗാനെ പിന്തുണച്ചതിന് നന്ദി

ദോഹ: മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹ ചെയർമാനുമായ ബിൽ ഗേറ്റ്‌സ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ഇന്ന് രാവിലെ ദോഹ അമീരി ദിവാൻ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ, ലോകമെമ്പാടുമുള്ള മാനുഷിക, വികസന പ്രവർത്തനങ്ങളിൽ ഖത്തർ ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കും പ്രത്യേകിച്ച് അഫ്ഗാൻ ജനതയെ പിന്തുണയ്ക്കുന്നതിലെ പ്രവർത്തനങ്ങൾക്കും ബിൽ ഗേറ്റ്സ് അമീറിനോട് നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

കൂടിക്കാഴ്ചയിൽ, നിരവധി പൊതു വിഷയങ്ങൾക്ക് പുറമേ ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷനും ഖത്തറും തമ്മിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും അവ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. 

കഴിഞ്ഞ മാസം സ്‌കോട്ലന്റിൽ നടന്ന യുഎൻ ക്ളൈമറ്റ് ചേഞ്ച്‌ കോണ്ഫറന്സിന്റെ ഖത്തർ പവലിയനിലും ഇതേ വിഷയങ്ങളിൽ ഖത്തർ പരിസ്ഥിതി മന്ത്രി ഫലേഹ് ബിൻ നാസർ അൽ താനിയും ബിൽ ഗേറ്റ്സും തമ്മിൽ ചർച്ച നടന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button