InternationalTravel

ബഹ്റൈൻ വ്യോമപാത വീണ്ടും തുറന്നു

മനാമ: മേഖലയിലെ സമീപകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചിട്ടിരുന്ന ബഹ്റൈൻ വ്യോമപാത വീണ്ടും തുറന്നതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.

​ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യോമഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്സ് ഊന്നിപ്പറഞ്ഞു. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി.

Related Articles

Back to top button