WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ബിഗ് 5 ഗ്ലോബൽ ഇമ്പാക്റ്റ് അവാർഡ്‌സ് 2024 ലെ ഫൈനലിസ്റ്റുകളിൽ ഒന്നായി അഷ്ഘൽ

നിർമ്മാണ വ്യവസായത്തിലെ നേട്ടങ്ങൾ ആഘോഷിക്കുന്ന ബിഗ് 5 ഗ്ലോബൽ ഇമ്പാക്റ്റ് അവാർഡ്‌സ് 17 വിഭാഗങ്ങളിലായി മികച്ച 113 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. വ്യവസായ പ്രമുഖർക്കും പ്രോജക്റ്റ് ടീമുകൾക്കുമിടയിൽ ടീം വർക്ക്, സുസ്ഥിരത, നവീകരണം എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയെയാണ് ഈ വർഷത്തെ അവാർഡുകൾ പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ എൻട്രികൾ ഉൾപ്പെടെ 10ലധികം രാജ്യങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകൾ ഇത്തവണയുണ്ട്. ഈ വർഷം ലിവബിൾ സിറ്റി ഇനിഷ്യേറ്റീവ് ഓഫ് ദി ഇയർ, ഇംപാക്ട് ലീഡർഷിപ്പ് ടീം ഓഫ് ദ ഇയർ എന്നീ രണ്ട് പുതിയ വിഭാഗങ്ങൾ അവാർഡ്‌സിൽ ചേർത്തിട്ടുണ്ട്.

ലിവബിൾ സിറ്റി ഇനിഷ്യേറ്റീവ് വിഭാഗത്തിൽ, അറബ് കോൺട്രാക്‌ടേഴ്‌സ് കമ്പനിയുടെ കെയ്‌റോ മെട്രോ ലൈൻ 3, ജുബൈൽ ആൻഡ് യാൻബുവിനായുള്ള റോയൽ കമ്മീഷൻ്റെ ഗ്രീൻ ഇൻഡസ്‌ട്രിസിറ്റി, മ്ഷൈറബ് ഡൗൺടൗൺ ദോഹ, ദുബായുടെ ഓട്ടോപേയ്‌മെൻ്റ് പാർക്കിംഗ് സിസ്റ്റം, അഷ്ഘലിന്റെ ദോഹയിലെ അർബൻ ഏരിയ ഇൻഫ്രാസ്ട്രക്ച്ചർ നവീകരണം തുടങ്ങിയ പ്രോജക്‌റ്റുകൾ മത്സരിക്കുന്നു.

ഇമ്പാക്റ്റ് ലീഡർഷിപ്പ് ടീമിനായി, എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഗ്രൂപ്പ് (ഇസിജി), ഡഗ്ലസ് ഒഎച്ച്ഐ, കെഇഒ, കെപിസി പ്രോജെക്റ്റ്സ് നാഷണൽ ഹൗസിംഗ് കമ്പനി, ഖത്തർ ഫ്രീ സോൺസ് അതോറിറ്റി, സൗദി അറേബ്യയിലെ സാംസ്‌കാരിക മന്ത്രാലയം തുടങ്ങിയ കമ്പനികളിൽ നിന്നുള്ള സീനിയർ മാനേജ്മെൻ്റ് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്.

ദിരിയ കമ്പനി, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ഖത്തർ ഫ്രീ സോൺസ് അതോറിറ്റി, റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആൻഡ് യാൻബു എന്നിവയാണ് ഫൈനലിസ്റ്റുകളിൽ ശ്രദ്ധേയമായ ഗവൺമെന്റ് സംഘടനകൾ.

അൽബവാനി ഹോൾഡിംഗിൽ നിന്നുള്ള എഞ്ചിൻ ഫഖർ അൽ ഷവാഫ്, ദിരിയ കമ്പനിയിൽ നിന്നുള്ള ജൂലി അലക്‌സാണ്ടർ, മസ്ദർ സിറ്റിയിൽ നിന്നുള്ള മുഹമ്മദ് അൽ ബ്രെയ്‌ക്കി തുടങ്ങിയവരും ഫൈനലിസ്റ്റുകളിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button