WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ശ്രേയ ഘോഷാൽ ദോഹയിൽ പരിപാടി അവതരിപ്പിക്കുന്നു, ടിക്കറ്റുകൾ സ്വന്തമാക്കാൻ സുവർണാവസരം

ഇന്ത്യയുടെ ഇതിഹാസമായ പിന്നണി ഗായിക ശ്രേയ ഘോഷാൽ തൻ്റെ ‘ഓൾ ഹാർട്ട്സ് ടൂർ’ കച്ചേരിയുടെ ഭാഗമായി ഒക്ടോബർ 17 വ്യാഴാഴ്‌ച ദോഹയിൽ ലൈവ് പരിപാടി അവതരിപ്പിക്കും. ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിലാണ് പരിപാടി നടക്കുന്നത്, രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഷോക്ക് ഏഴര മുതൽ തന്നെ ഗേറ്റുകൾ തുറക്കും.

“ദേവദാസ്” എന്ന ചിത്രത്തിലൂടെയാണ് ഘോഷാൽ ആദ്യമായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരവും മികച്ച സംഗീത പ്രതിഭയ്ക്കുള്ള ആർ ഡി ബർമൻ പുരസ്‌കാരവും അവർ നേടി. സ്‌പോട്ടിഫൈയുടെ ഇക്വൽ ഗ്ലോബൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ കലാകാരി കൂടിയാണ് ശ്രേയ ഘോഷാൽ.

“ദോഹയിൽ പരിപാടി അവതരിപ്പിക്കുന്നത് എല്ലായിപ്പോഴും ഒരു മാന്ത്രിക അനുഭവമാണ്. അവിടേക്ക് തിരിച്ചുവരാനും ഖത്തറിലെ എന്റെ ആരാധകരെ വീണ്ടും കാണാനും ഞാൻ കാത്തിരിക്കുന്നു. ഈ അവസരത്തിന് ഞാൻ നന്ദി അറിയിക്കുന്നു.” ശ്രേയ ഘോഷാൽ പറഞ്ഞു

പരിപാടിയുടെ ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത് QR175 മുതലാണ്, QR1,500 വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്. platinumlist.net, Tazacker, Qtickets എന്നിവയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button