Qatarsports

എല്ലാ കണ്ണുകളും മിശിഹായിൽ; അർജന്റീന ഇറങ്ങാൻ നിമിഷങ്ങൾ

ഗ്രൂപ്പ് സി ഓപ്പണറിൽ സൗദി അറേബ്യയ്‌ക്കെതിരായ അർജന്റീന ഇന്ന് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങും. ലുസൈൽ സ്റ്റേഡിയത്തിൽ 1 മണിക്ക് മൽസരം ആരംഭിക്കും. തന്റെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പിൽ മത്സരിക്കുന്ന 35 കാരനായ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് മൽസരത്തിലെ ശ്രദ്ധാകേന്ദ്രം.

ഖത്തറിൽ മത്സരിക്കുന്ന മറ്റേതൊരു ടീമിനെക്കാളും അസാധാരണമായ ഫോമിലാണ് അർജന്റീന ഉള്ളത്. – കഴിഞ്ഞ 36 മത്സരങ്ങളിലെ അപരാജിത മുന്നേറ്റം ടീം ലോകകപ്പിലും തുടരുമോ എന്നു ഇന്നത്തെ കളി വ്യക്തമാക്കും.

18-ാം തവണയാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ കളിക്കുന്നത്. അതേസമയം സൗദി അറേബ്യ ആറാം തവണയും തുടർച്ചയായി രണ്ടാം തവണയുമാണ് ലോകകപ്പ് വേദിയിൽ.

ഹെർവ് റെനാർഡിന്റെ സൗദി അറേബ്യ അർജന്റീനയേക്കാൾ 48 സ്ഥാനങ്ങൾ താഴെ 51-ാം സ്ഥാനത്താണ്. മാത്രമല്ല സമീപകാലത്ത് ശ്രദ്ധേയമായ മികവിലും അല്ല സൗദി ടീം. സൗഹൃദ മത്സരങ്ങളിൽ വെനസ്വേല, കൊളംബിയ, ക്രൊയേഷ്യ എന്നിവരോട് തോറ്റ അവർ അവസാന 10 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button