Qatarsports

ഇൻഡസ്ട്രിയൽ ഏരിയയിൽ വലിയ സ്‌ക്രീനിൽ ഏഷ്യൻ കപ്പ് കാണാം; ഒപ്പം അനുബന്ധ പരിപാടികളും

ഇൻഡസ്ട്രിയൽ ഏരിയയിലെ ഫുട്ബോൾ ഗ്രൗണ്ടിലും അൽ ഖോറിലെ ഒരു വേദിയിലും 2024 ഫെബ്രുവരി 9 വരെ എല്ലാ ആഴ്‌ചയും വ്യാഴം, വെള്ളി ദിവസങ്ങളിൽ എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരങ്ങളുടെ സൗജന്യ പ്രദർശനം നടക്കും. ഫെബ്രുവരി 10ന് നടക്കാനിരിക്കുന്ന അവസാന മത്സരവും ഇവിടെ വലിയ സ്‌ക്രീനിൽ കാണിക്കും.

മേഖലയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അസോസിയേറ്റഡ് പ്രവർത്തനങ്ങളുടെ ഭാഗമാണിത്.

ഏഷ്യൻ സിറ്റി അക്കോമഡേഷനിലെ ഫുട്‌ബോൾ ഗ്രൗണ്ടുകളും ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ ബരാഹയും അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ വർക്കേഴ്‌സ് റിക്രിയേഷൻ കോംപ്ലക്‌സിലെ പ്രവർത്തന മേഖലയുമാണ് വൈകുന്നേരം 4 മുതൽ രാത്രി 11 വരെ വിവിധ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന മൂന്ന് വേദികൾ.

കമ്മ്യൂണിറ്റി ടീമുകളുടെ ഓർക്കസ്ട്ര പ്രകടനം, പരമ്പരാഗത ഷോകൾ, മറ്റു മത്സരങ്ങൾ, റാഫിൾ നറുക്കെടുപ്പ് തുടങ്ങിയവയും ഷെഡ്യൂൾ ചെയ്തിരിക്കുന്ന ആക്റ്റിവിറ്റികളാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button