Qatar

ഇറ്റാലിയൻ സംഗീത ഇതിഹാസം ആൻഡ്രിയ ബോസെല്ലിയുടെ ഷോ ഖത്തറിൽ; ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാം

ലോകപ്രശസ്ത ഇറ്റാലിയൻ “ടെനർ ഗായകരിൽ” ഒരാളായ ആൻഡ്രിയ ബോസെല്ലിയുടെ ദോഹ കൺസെർട്ടിനുള്ള ടിക്കറ്റുകൾ ഇപ്പോൾ വിൽപ്പനക്ക് ലഭ്യമാണ്.

സംഗീത ലോകത്തെ അദ്ദേഹത്തിൻ്റെ 30-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള കൺസർട്ട്, 2024 മെയ് 13-ന് ലുസൈൽ മൾട്ടിപർപ്പസ് അരീനയിൽ നടക്കും. 7 വയസ്സ് മുതൽ പ്രായമുള്ള പ്രേക്ഷകർക്ക് ഇവന്റിൽ പങ്കെടുക്കാം.

QR300-ഉം അതിനുമുകളിലും വിലയുള്ള ടിക്കറ്റുകൾ വിർജിൻ ടിക്കറ്റ്‌സ് വഴി ഓൺലൈനായോ, ദോഹ ഫെസ്റ്റിവൽ സിറ്റി, ലാൻഡ്മാർക്ക്, മാൾ ഓഫ് ഖത്തർ, വെൻഡോം മാൾ, വില്ലാജിയോ എന്നിവിടങ്ങളിലെ വിർജിൻ സ്റ്റോറുകൾ വഴിയോ വാങ്ങാം.

ഗോൾഡ്, എമറാൾഡ് ടിക്കറ്റുകൾ QR900, QR1,200 എന്നിവയ്ക്ക് ലഭ്യമാണ്. അതേസമയം പ്രീ-പാർട്ടിയിലേക്ക് പ്രവേശനം നൽകുന്ന ഡയമണ്ടിനും പ്ലാറ്റിനത്തിനും യഥാക്രമം QR1,800, QR3,000 എന്നിങ്ങനെയാണ് വില. അതേസമയം വിഐപി ടിക്കറ്റുകൾക്ക് 5,000 റിയാലാണ് വില.

ഇറ്റാലിയൻ ഇതിഹാസ സംഗീത ഐക്കണിൻ്റെ സംഗീത പ്രകടനങ്ങൾ നിറഞ്ഞ ഒരു രാത്രിയായിരിക്കുമെന്ന് ഇവൻ്റ് വാഗ്ദാനം ചെയ്യുന്നു.

ലോകമെമ്പാടും 90 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റഴിച്ച ആൻഡ്രിയ ബോസെല്ലി ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ടെനോർമാരിൽ പ്രമുഖനാണ്. ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ (2010), 6 ഗ്രാമി അവാർഡ് നോമിനേഷനുകൾ, 6 ലാറ്റിൻ ഗ്രാമി അവാർഡ് നോമിനേഷനുകൾ എന്നിവയുൾപ്പെടെ സംഗീത വ്യവസായത്തിലെ നിരവധി റെക്കോർഡുകൾ മാസ്‌ട്രോ ബോസെല്ലി തകർത്തിട്ടുണ്ട്.

ഒളിമ്പിക്‌സ് വേദികൾ, ഷാങ്ഹായിലെ യൂണിവേഴ്‌സൽ എക്‌സ്‌പോ (2010), മിലാനിലെ യൂണിവേഴ്‌സൽ എക്‌സ്‌പോ (2010), എക്സ്പോ ദുബായ് (2021). ചടങ്ങുകൾക്ക് പുറമേ, അമേരിക്കൻ ഐക്യനാടുകളിലെ നാല് പ്രസിഡൻ്റുമാർ, മൂന്ന് മാർപാപ്പമാർ, ബ്രിട്ടീഷ് രാജകുടുംബം, നിരവധി പ്രധാനമന്ത്രിമാർ എന്നിവർക്കായി അദ്ദേഹം പ്രകടനം നടത്തിയിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button