Qatar

ഖത്തറിലെ ബക്രീദ് അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ ഈദുൽ അദ്ഹ അവധി അമീരി ദിവാൻ (അമീറിന്റെ ഭരണകാര്യാലയം) ഇന്ന് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും ജൂലൈ 18 ഞായറാഴ്ച മുതൽ ജൂലൈ 25 ഞായറാഴ്ച വരെയാണ് അവധി. ജീവനക്കാർക്ക് ജൂലൈ 26 തിങ്കളാഴ്ച മുതൽ പ്രവൃത്തിദിനം തുടങ്ങും.

ഖത്തർ സെൻട്രൽ ബാങ്കിനും സെൻട്രൽ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന  മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റിക്കും ഉള്ള അവധികൾ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് പ്രഖ്യാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button