ഖത്തറിൽ ശനിയാഴ്ച മുതൽ ഇടി, മഴ, കാറ്റ്
ദോഹ: വ്യാഴാഴ്ച മുതൽ അടുത്ത ആഴ്ച്ച മധ്യം വരെ ഖത്തറിൽ മേഘപടലം ഉയരുകയും ശനിയാഴ്ച മുതൽ നേരിയ തോതിൽ ചിതറിയ മഴയ്ക്കും കാരണമാകുമെന്ന് ഖത്തർ കാലാവസ്‌ഥ വകുപ്പിന്റെ റിപ്പോർട്ട്. മിതമായ തീവ്രത രേഖപ്പെടുത്താവുന്ന മഴയോടൊപ്പം ഇടിക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത്, പ്രത്യേകിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിനും തിരശ്ചീന കാഴ്ച്ച കുറയാനും കാരണമാകും. ഇടിക്കും മഴക്കും ഒപ്പം വടക്ക് കിഴക്ക്-തെക്ക് കിഴക്ക് ദിശകളിൽ വീശുന്ന കാറ്റിന് 8-18 മൈൽ മുതൽ 28 മൈൽ വരെ വേഗത കൈവരിക്കും. ജനങ്ങൾ ജാഗ്രത പാലിക്കാനും ഈ ദിവസങ്ങളിൽ എല്ലാ കടൽജോലികളും നിർത്തിവെക്കാനും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
فرص لأمطار متفرقة من يوم السبت وحتى منتصف الأسبوع القادم. #قطر
— أرصاد قطر (@qatarweather) July 14, 2021
Chances of scattered rain from Saturday until the middle of next week. #Qatar pic.twitter.com/X1RRGWdpn3