Qatar

ഖത്തർ മലയാളീസ് ന്യൂസ് പോർട്ടലിന് ഇനി ഖത്തർ ന്യൂസ് ഏജൻസിയുടെ ഔദ്യോഗിക അംഗീകാരം

ദോഹ: ഖത്തറിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മമായ ‘ഖത്തർ മലയാളീസി’ന്റെ ന്യൂസ് വെബ്സൈറ്റിന് ഖത്തറിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) യുടെ അംഗീകാരം. ഖത്തറിൽ പ്രവർത്തിക്കുന്ന വാർത്താമാധ്യമങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും  നിയമസന്നദ്ധതയും നിശ്ചിത കാലത്തോളം നിരീക്ഷിച്ചു വിലയിരുത്തിയ ശേഷം ക്യുഎൻഎ പരിശോധക സമിതി നൽകുന്ന അക്രെഡിറ്റേഷൻ ആണ് ഖത്തർ മലയാളീസ് സ്വന്തമാക്കിയത്. 

137,000 ത്തോളം ഓണ്ലൈൻ അംഗങ്ങളും അത്രത്തോളം മലയാളികൾ തന്നെ വിവിധ സഹായ ആവശ്യങ്ങൾക്കായി നേരിട്ടും സജീവമാകുന്ന ഖത്തറിലെ ഏറ്റവും വലിയ മലയാളി നെറ്റ്വർക്ക് ആണ് ‘ഖത്തർ മലയാളീസ്’. ഖത്തറിലെ മലയാളികൾക്കിടയിൽ വിവിധങ്ങളായ മെഡിക്കൽ, നിയമ, തൊഴിൽപരമായ സഹായങ്ങൾക്കും സംശയനിവാരണങ്ങൾക്കുമുള്ള ഏറ്റവും ജനകീയമായ വേദി കൂടിയായി ഇക്കാലയളവിൽ ഖത്തർ മലയാളീസിന്റെ ഓണ്ലൈൻ, ഓഫ്‌ലൈൻ കൂട്ടായ്മകൾ മാറിയിട്ടുണ്ട്. 

ഖത്തറിലെ മലയാളി സമൂഹത്തെ സംബദ്ധിക്കുന്ന ഏറ്റവും പ്രസക്തമായതും സഹായപ്രദവുമായ വാർത്തകളും വിവരങ്ങളും, അതിൽ തന്നെ വിശ്വാസയോഗ്യമായ തൊഴിലവസരങ്ങൾ, സങ്കീർണമായ ഗവണ്മെന്റ് നടപടിക്രമങ്ങൾ മുതലായവ, ആധികാരിക സ്രോതസ്സുകളിലൂടെ ഏറ്റവും ലളിതമായ ഭാഷയിൽ അനുവാചകരിലേത്തിക്കുകയാണ് ഖത്തർ മലയാളീസ് പോർട്ടൽ. എല്ലാ സമൂഹമാധ്യമ ശൃംഖലകളിലും പോർട്ടലിന്റ സാന്നിധ്യമുണ്ട്. ഖത്തർ ന്യൂസ് ഏജൻസിയുടെ ഔദ്യോഗിക അംഗീകാരം, നിലവിൽ 6 ലക്ഷത്തോളം പ്രതിമാസ സന്ദർശകരുള്ള വെബ്‌സൈറ്റിന്റെ ആധികാരികതയ്ക്കും വിശ്വാസ്യതയ്ക്കുമുള്ള സുവർണ്ണമുദ്രയും ഒപ്പം മുന്നോട്ടുള്ള യാത്രയിലേക്ക് തുല്യ ഉത്തരവാദിത്തവുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button