InternationalQatar

യുഎഇ അംബാസിഡർ ഉൾപ്പെടെ അഞ്ച് സ്ഥാനപതിമാരിൽ നിന്ന് യോഗ്യതപത്രം ഏറ്റുവാങ്ങി അമീർ

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബുധനാഴ്ച രാവിലെ അമീരി ദിവാനിലെ തന്റെ ഓഫീസിൽ രാജ്യത്തെ അഞ്ച് പുതിയ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങൾ ഏറ്റുവാങ്ങി.

ഖത്തറിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അംബാസഡർ ഷെയ്ഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ, റിപ്പബ്ലിക് ഓഫ് മാൾട്ടയുടെ അംബാസഡർ സൈമൺ പോളിച്ചിനോ, നെതർലാൻഡ്‌സ് കിംഗ്ഡം അംബാസഡർ ലാൻസ്റ്റെർഡിനാൻഡർ Fansteerdinandar, സ്വിറ്റ്സർലൻഡ് അംബാസഡർ ഫ്ലോറൻസ് ടിംഗുലി മാറ്റ്ലി, റിപ്പബ്ലിക് ഓഫ് ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ അംബാസഡർ സമീർ ഹാലിലോവിച്ച് എന്നിവരുടെ യോഗ്യതാപത്രങ്ങളാണ് അമീർ ഏറ്റുവാങ്ങിയത്.

2017 ലെ ഖത്തർ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് യുഎഇ അംബാസിഡർ ഖത്തറിൽ ചുമതലയേൽക്കുന്നത് എന്ന പ്രത്യേകതയും പുതിയ നിയമനത്തിനുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Back to top button