WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

റൊണാൾഡോ വീണ്ടും ഖത്തറിൽ കളിക്കുന്നു; ടിക്കറ്റ് വിൽപ്പന തുടങ്ങി

ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഖത്തറിൽ കളിക്കുന്നു. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ അൽ നാസർ ടീം ഖത്തറിലെ അൽ ദുഹൈലുമായി ഏറ്റുമുട്ടും. നവംബർ 7 ന് ഖത്തറിലാണ് മൽസരം.

മത്സരത്തിനുള്ള ടിക്കറ്റുകൾ അബ്ദുള്ള ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഇന്നലെ മുതൽ വിൽപ്പന തുടങ്ങി. ഗേറ്റ് നമ്പർ 3 ൽ വൈകുന്നേരം 5 മുതൽ രാത്രി 9 വരെ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് അൽ ദുഹൈൽ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ മത്സരം രാത്രി ഒമ്പതിന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.

2023 ഒക്‌ടോബർ 24-ന് സൗദി അറേബ്യയിൽ റിയാദിലാണ് ഇരു ടീമുകളും അവസാനമായി പോരാടിയത്. മത്സരത്തിൽ 4-3 ന് ജയിച്ച് അൽ നാസർ ഗ്രൂപ്പിൽ ഒന്നാമതെത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button