InternationalQatar

ഇസ്രയേൽ ആക്രമണത്തിൽ അൽജസീറ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഡിസംബർ 15 ന് ഗസയിലെ ഉപരോധിത ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ പത്രപ്രവർത്തകൻ സമീർ അബുദാഖ കൊല്ലപ്പെട്ടു. പരിക്കേറ്റ ചീഫ് കറസ്പോണ്ടന്റ് വെയ്ൽ ദഹ്ദൂഹ്, നാസർ ആശുപത്രിയിൽ ചികിത്സയിലാണ്. അബുദാഖ അഞ്ച് മണിക്കൂറിലധികം രക്തം വാർന്നു കിടന്നുവെന്നും ഇസ്രായേൽ സൈനികർ ആംബുലൻസ് അവനിലേക്ക് വരുന്നത് തടഞ്ഞെന്ന് അൽ ജസീറ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്യാമറാമാന് ആദരാഞ്ജലികൾ അർപ്പിച്ച്, അൽ ജസീറ പത്രപ്രവർത്തകൻ സമീർ അബുദാഖയെ തെക്കൻ ഗാസയിൽ സംസ്‌കരിച്ചു.

ഖാൻ യൂനിസ് നഗരത്തിൽ ശനിയാഴ്ചയായിരുന്നു സംസ്കാരം. അബുദാഖയുടെ ഭൗതിക ശരീരത്തിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button