Qatar

QR120 ന് 30 ദിവസത്തെ അൺലിമിറ്റഡ് റൈഡ് പാസുമായി ദോഹ മെട്രോ

വെറും QR120-ന് 30 ദിവസത്തേക്ക് അൺലിമിറ്റഡ് റൈഡുകൾ വാഗ്ദാനം ചെയ്യുന്ന പുതിയ മെട്രോ പാസ് ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു. ചെലവ് കുറഞ്ഞ ഈ ഓപ്ഷൻ പ്രയോജനപ്പെടുത്താൻ ദോഹ മെട്രോ യാത്രക്കാരെ ക്ഷണിച്ചു.

“നിങ്ങളുടെ 30 ദിവസത്തെ മെട്രോപാസ് 120 QR-ന് ഞങ്ങളുടെ ഏതെങ്കിലും സ്റ്റേഷനിൽ നിന്ന് വാങ്ങൂ, ദോഹ മെട്രോ, ലുസൈൽ ട്രാം നെറ്റ്‌വർക്കിനുള്ളിൽ അൺലിമിറ്റഡ് റൈഡുകൾ ആസ്വദിക്കൂ!” കമ്പനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പാസിൻ്റെ 30 ദിവസത്തെ കാലാവധി ആരംഭിക്കുന്നത് പാസ് ആദ്യമായി ടാപ്പ് ചെയ്യുന്ന ദിനം മുതലാണ്. വാങ്ങുന്ന തീയതിയിൽ ആയിരിക്കില്ല. ഇതുവഴി, ഉപയോക്താക്കൾക്ക് അവരുടെ പാസിൻ്റെ മുഴുവൻ മൂല്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതായി അധികൃതർ വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button