LegalQatar

വാഹന എക്സിറ്റ് പെർമിറ്റിനുള്ള അപേക്ഷ ലളിതമാക്കി; നടപടിക്രമങ്ങൾ അറിയാം

ഉടമയല്ലാതെ മറ്റാരെങ്കിലും രാജ്യത്തിന് പുറത്ത് ഓടിക്കുന്ന വാഹനത്തിന്റെ എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഖത്തർ ഇ-ഗവൺമെൻ്റ് പോർട്ടൽ (ഹുക്കൂമി) ലളിതമാക്കി. ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയോ Metrash2 ആപ്പ് വഴിയോ സമർപ്പിക്കാം.

 നടപടിക്രമങ്ങൾ:

 • MOI ഇ-സേവന പോർട്ടലിലേക്ക് നിങ്ങളുടെ സ്‌മാർട്ട് കാർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

 • ആവശ്യമായ ഇടപാട് തരം തിരഞ്ഞെടുക്കുക (സ്മാർട്ട് കാർഡ് ഉടമയ്ക്ക് “വ്യക്തിപരം;” അംഗീകൃത വ്യക്തിക്ക് ആണെങ്കിൽ കമ്പനിയുടെ പേരിൽ).

 • “ട്രാഫിക് സർവീസസ്”, “വിഹക്കിൾസ്”, “വെഹിക്കിൾ എക്സിറ്റ് പെർമിറ്റ്” എന്നിവയിൽ ക്ലിക്ക് ചെയ്യുക.

 • “Vehicle details” പേജിൽ എക്സിറ്റ് പെർമിറ്റ് നൽകുന്നതിന് ആവശ്യമായ വാഹനം തിരഞ്ഞെടുക്കുക.

 • “Driver details” പേജിന് കീഴിൽ അനുവദിച്ച ബോക്സിൽ ഡ്രൈവറുടെ QID നൽകി നമ്പർ സ്ഥിരീകരിക്കുക.

 • “Permit details” പേജിൽ പെർമിറ്റ് കാലാവധി തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത കാലയളവ് അനുസരിച്ച് ബാധകമായ ഫീസ് സജ്ജീകരിക്കും.

 • ബാങ്ക് സ്‌ക്രീൻ പേജ് വഴി “ഫീസ് പേയ്‌മെൻ്റ്” പേജിൽ ഫീസ് അടയ്ക്കുക.

 • മറ്റൊരു വാഹന എക്സിറ്റ് പെർമിറ്റ് നൽകാൻ, “ന്യൂ എൻട്രി” എന്നതിൽ ക്ലിക്ക് ചെയ്ത് മുകളിൽ പറഞ്ഞ ഘട്ടങ്ങൾ ആവർത്തിക്കുക.

 ഫീസ്:

 • ഒറ്റ യാത്രയ്ക്കുള്ള എക്സിറ്റ് പെർമിറ്റ്: QR5.

 • മൂന്ന് മാസത്തിനുള്ളിൽ ഒന്നിലധികം യാത്രകൾ: QR25.

 • ആറ് മാസത്തിനിടെ ഒന്നിലധികം യാത്രകൾക്കുള്ള എക്സിറ്റ് പെർമിറ്റ്: QR5.

ഈ സേവനത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ഉപയോക്താക്കൾക്ക് ഒരു സ്മാർട്ട് കാർഡ് ഉണ്ടായിരിക്കൽ നിർബന്ധമാണ്.

ഈ സേവനം ഏത് സമയത്തും ലഭ്യമാണ്. കൂടാതെ Metrash2 ആപ്പ് വഴിയും ആക്‌സസ് ചെയ്യാവുന്നതാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button