കാർബൺ മോണോക്സൈഡ് വിഷബാധ: ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ

വാഹനങ്ങൾക്കുള്ളിലെ കാർബൺ മോണോക്സൈഡ് (CO) വിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (MOI) ഒരു സുരക്ഷാ അവബോധ കാമ്പയിൻ ആരംഭിച്ചു.
ഡ്രൈവർമർക്കായി MOI സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു:
• അടച്ചിട്ടതോ വായുസഞ്ചാരം കുറഞ്ഞതോ ആയ സ്ഥലങ്ങളിൽ ദീർഘനേരം എഞ്ചിനുകൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക.
• ചോർച്ചയോ തുരുമ്പോ ഇല്ല എന്നുറപ്പ് വരുത്താൻ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം പതിവായി പരിശോധിക്കുക.
• മയക്കം, തലവേദന, തലകറക്കം, ഓക്കാനം അല്ലെങ്കിൽ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത പാലിച്ച് വൈദ്യസഹായം തേടുക.
അടച്ചിട്ട സ്ഥലങ്ങളിൽ ശ്വസിക്കുമ്പോൾ മാരകമായേക്കാവുന്ന നിറമില്ലാത്തതും മണമില്ലാത്തതും രുചിയില്ലാത്തതുമായ വാതകമാണ് കാർബൺ മോണോക്സൈഡ്. ഇന്ധനത്തിന്റെ അപൂർണ്ണമായ ജ്വലനം മൂലമാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്, പ്രത്യേകിച്ച് കാർ എഞ്ചിൻ അടച്ചിട്ട സ്ഥലങ്ങളിൽ ദീർഘനേരം പ്രവർത്തിക്കുമ്പോൾ.
എന്തെങ്കിലും മുന്നറിയിപ്പ് അടയാളങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ശുദ്ധവായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഡ്രൈവർമാരോട് ഉടൻ തന്നെ ജനാലകൾ തുറന്ന് വാഹനത്തിൽ നിന്ന് പുറത്തുകടക്കാൻ അഭ്യർത്ഥിക്കുന്നു.




