WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഖത്തറിൽ 4000 കടന്ന് പ്രതിദിന കൊവിഡ്; ആകെ കേസുകൾ 28,470

ദോഹ: ഖത്തറിൽ ഇന്ന് 4170 കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതിൽ 3573 പേർ ഖത്തറിലുള്ളവരും 596 പേർ യാത്രക്കാരുമാണ്. ഇതോടെ ആകെ കേസുകൾ 28470 ആയി ഉയർന്നു. രാജ്യത്ത് പ്രതിദിന കോവിഡ് 4000 കടക്കുന്നതും ആകെ കേസുകൾ 25000 കടക്കുന്നതും ഇതാദ്യമാണ്.

ഇന്ന് 2 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 621 ആയി ഉയർന്നു. അതേസമയം രോഗമുക്തിയിൽ വർധനവുണ്ട്. ഇന്ന് 828 പേർക്ക് കോവിഡ് ഭേദമായി. ഇന്ന് പ്രവേശിപ്പിച്ച 65 പേർ ഉൾപ്പെടെ ആകെ ആശുപത്രി രോഗികൾ 539 ആയി ഉയർന്നു. ഇതിൽ 57 പേരാണ് ഐസിയുവിൽ.

ഇന്നലെ ബൂസ്റ്ററുകൾ ഉൾപ്പെടെ 20460 ഡോസ് വാക്സീൻ നൽകി. ഇന്നലെ ആരംഭിച്ച ബു ഗാർനിലെ ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്‌ടറിൽ മാത്രം 10,000 ഡോസണ് നൽകിയത്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുകയാണ് നിലവിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button