ഖത്തറിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. തിരുമുടിക്കുന്നു മഞ്ഞടി പരേതനായ പോളച്ചന്റെ മകൻ ബിജു പോൾ (52) ആണ് മരിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ ബിജു പോൾ കഴിഞ്ഞ 5 വർഷത്തോളമായി ഇൻജാസാത്ത് ഹോൾഡിംഗിൽ ഗ്രൂപ്പ് ഫിനാൻസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു.
1999 ൽ കൊച്ചിയിലെ സേവന ഇലക്ട്രിക്കൽ അപ്ളയൻസസിൽ ഇന്റേണൽ ഓഡിറ്ററായി കരിയർ ആരംഭിച്ച അദ്ദേഹം 2002 ലാണ് ഖത്തറിലെത്തുന്നത്. എച്ച്.ബി.കെ കോണ്ട്രാക്ടിംഗ് കമ്പനിയിൽ അക്കൗണ്ട്സ് മാനേജറായി 2 വർഷം ജോലി ചെയ്യുകയും തുടർന്ന് ഖത്തർ വിട്ട് 10 വര്‍ഷത്തിലധികം ഒമാനിലെ അലിസ്കോ ഗ്രൂപ്പില്‍ ഫിനാൻസ് മാനേജറായി പ്രവർത്തിക്കുകയും ചെയ്തു.
2015 ൽ ടെക്ടോൺ എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷൻ കമ്പനിയിൽ ഫിനാൻസ് മാനേജറായാണ് വീണ്ടും ഖത്തറിലെത്തുന്നത്. 2017 മുതൽ ഇന്ജാസാത്ത് ഹോള്‍ഡിംഗ് ഗ്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങി. ഭാര്യ: ബബിത, മക്കൾ: സ്വാതി, സ്വേത, പോൾ.