ഫിഫ അറബ് കപ്പ് 2 സെമിഫൈനലുകളും ഇന്ന് നടക്കാനിരിക്കെ ആരാധകരുടെ വൻ കുതിപ്പാണ് സ്റ്റേഡിയം പരിസരങ്ങളിലേക്ക് പ്രതീക്ഷിക്കുന്നത്. ക്വാർട്ടർ മത്സരങ്ങൾക്ക് തന്നെ റെക്കോഡ് നമ്പർ ജനങ്ങളാണ് കാണികളായെത്തിയത്. രണ്ട് മത്സരങ്ങളുടെയും ഗേറ്റുകൾ കിക്ക് ഓഫിന് മൂന്ന് മണിക്കൂർ മുമ്പ് തുറക്കും. റോഡുകളിലെ തിരക്ക് കുറയ്ക്കാൻ പരമാവധി പൊതുഗതാഗതം ഉപയോഗിക്കാനാണ് നിർദ്ദേശം.
കിക്ക്-ഓഫിന് മുമ്പും മത്സരങ്ങൾക്ക് ശേഷവും രണ്ട് സ്റ്റേഡിയങ്ങൾക്കും ചുറ്റുമുള്ള റോഡുകൾ പതിവിലും തിരക്കേറിയതായിരിക്കും. രണ്ട് സ്റ്റേഡിയങ്ങളുടെയും പരിസരത്ത് സ്ഥിതി ചെയ്യുന്ന ബിസിനസ്സുകളും ഇക്കാര്യം ശ്രദ്ധിക്കണം. മത്സരങ്ങൾക്ക് ശേഷം, തിരക്ക് കുറയ്ക്കാൻ സ്റ്റേഡിയം പരിസരത്ത് തന്നെ തുടരാൻ ആരാധകരോട് നിർദ്ദേശിക്കുന്നു.
രണ്ട് മത്സരങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്കുള്ള പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നു:
ടുണീഷ്യ v. ഈജിപ്ത് – സ്റ്റേഡിയം 974 (കിക്ക്-ഓഫ് 6 PM)
-ദോഹ മെട്രോ: റാസ് ബു അബൗദ് സ്റ്റേഷനിലേക്ക് ഗോൾഡ് ലൈനിലൂടെ പോകുക (ഫാൻ ഐഡി ഉടമകൾക്ക് സൗജന്യ യാത്ര ലഭ്യമാണ്). ഫാൻ ഐഡി ഇല്ലാത്തവർ അവരുടെ ട്രാവൽ കാർഡ് വാങ്ങാൻ നേരത്തെ എത്തണം.
-സ്റ്റേഡിയം എക്‌സ്‌പ്രസ് ബസ് സർവീസ്: ഖലീഫ സ്ട്രീറ്റിൽ നിന്നും സൂഖ് വാഖിഫ് ബസ് ഹബുകളിൽ നിന്നും കയറാം. കിക്ക് ഓഫിന് നാല് മണിക്കൂർ മുമ്പ് ആരംഭിച്ച് അവസാന വിസിൽ കഴിഞ്ഞ് 90 മിനിറ്റ് വരെ ലഭ്യമാവും (ഫാൻ ഐഡിക്കും മാച്ച് ടിക്കറ്റ് ഉടമകൾക്കും സൗജന്യ യാത്ര ലഭ്യമാണ്).
-ടാക്സിയും റൈഡ് ഷെയറും: 974 സ്റ്റേഡിയത്തിന് സമീപം നിശ്ചിത ഡ്രോപ്പ്-ഓഫ് ഏരിയ ലഭ്യമാണ്.
-സ്വകാര്യ വാഹനം: ഉമ്മ് ഗുവൈലിന, ഫ്രീ സോൺ മെട്രോ സ്റ്റേഷന് സമീപമുള്ള നിയുക്ത പാർക്ക് & റൈഡ് സൈറ്റുകളിൽ പാർക്ക് ചെയ്യുക. അവിടെ നിന്ന് ഒരു സ്‌പെഷ്യൽ ഷട്ടിൽ ബസിൽ സ്റ്റേഡിയത്തിലേക്ക് പോകാം. അല്ലെങ്കിൽ, പാർക്കിംഗ് സ്ഥലത്ത് നിന്ന് സ്റ്റേഡിയത്തിലേക്ക് 20-30 മിനിറ്റ് നടക്കാം. Google Map-ലോ Waze-ലോ കാർ പാർക്ക് നമ്പർ തിരയുക.
അൽ തുമാമ സ്റ്റേഡിയത്തിൽ ഖത്തർ v. അൾജീരിയ (കിക്ക്-ഓഫ് 10 PM)
-ദോഹ മെട്രോ: റെഡ് ലൈനിലൂടെ ഫ്രീ സോൺ സ്റ്റേഷനിലേക്ക് പോകുക (ഫാൻ ഐഡി ഉടമകൾക്ക് സൗജന്യ യാത്ര ലഭ്യമാണ്). ഫാൻ ഐഡി ഇല്ലാത്തവർ അവരുടെ ട്രാവൽ കാർഡ് വാങ്ങാൻ നേരത്തെ എത്തണം.
-സ്റ്റേഡിയം എക്‌സ്‌പ്രസ് ബസ് സർവീസ്: ഖലീഫ സ്ട്രീറ്റിൽ നിന്നും സൂഖ് വാഖിഫ് ബസ് ഹബുകളിൽ നിന്നും കയറാം. കിക്ക് ഓഫിന് നാല് മണിക്കൂർ മുമ്പ് ആരംഭിച്ച് ഫൈനൽ വിസിൽ കഴിഞ്ഞ് ഒന്നര മണിക്കൂർ വരെ സർവീസ് ലഭിക്കും (ഫാൻ ഐഡിക്കും മാച്ച് ടിക്കറ്റ് ഉടമകൾക്കും സൗജന്യ യാത്ര ലഭ്യമാണ്).
-ടാക്സിയും റൈഡ് ഷെയറും: അൽ തുമാമ സ്റ്റേഡിയത്തിന് സമീപം നിശ്ചിത ഡ്രോപ്പ്-ഓഫ് ഏരിയ ലഭ്യമാണ്.
-സ്വകാര്യ വാഹനം: പാർക്കിംഗ് സ്റ്റേഡിയത്തിൽ നിന്ന് 20-30 മിനിറ്റ് നടക്കാനുള്ള സ്ഥലത്താണ്. Google Map-ലോ Waze-ലോ കാർ പാർക്ക് നമ്പർ തിരയുക.
സ്‌റ്റേഡിയത്തിനടുത്തെത്തുമ്പോൾ ഡ്രൈവർമാർ ലോക്കൽ സൈനുകൾ പാലിക്കണം. ഔദ്യോഗിക കാർ പാർക്കുകളിൽ മാത്രം പാർക്ക് ചെയ്യുക. സെക്യൂരിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കുക. വേദിയുടെ തൊട്ടടുത്താണ് ആക്സിസിബിൾ പാർക്കിംഗ് ലഭ്യമാവുക.