
ഖാസിം (ഒക്ടോബർ 25, 2026), തായിഫ് (ഒക്ടോബർ 31, 2026), യാൻബു (ജനുവരി 2, 2027), തബൂക്ക് (ജനുവരി 3, 2027) എന്നീ റൂട്ടുകളിലേക്കാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.
പുനരാരംഭിക്കുന്ന ഓരോ റൂട്ടിലേക്കും ആഴ്ചയിൽ രണ്ട് സർവീസുകൾ വീതം ഖത്തർ എയർവേസ് നടത്തും. ഈ ശീതകാലത്ത് സൗദി അറേബ്യയിലേക്ക് ആഴ്ചയിൽ 155-ൽ അധികം വിമാന സർവീസുകൾ നടത്താനാണ് എയർലൈൻ ലക്ഷ്യമിടുന്നത്. ഇത് വേനൽക്കാല സീസണെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വർദ്ധനവാണ് സൂചിപ്പിക്കുന്നത്.
ഓരോ റൂട്ടിലെയും കൃത്യമായ സമയവിവരങ്ങൾ:
ഖാസിം (ELQ) സർവീസുകൾ:
ഒക്ടോബർ 25, 2026 മുതൽ എല്ലാ ഞായറാഴ്ചകളിലും: ദോഹയിൽ നിന്ന് (DOH) രാവിലെ 08:15-ന് പുറപ്പെട്ട് (ഫ്ലൈറ്റ് QR1194) 10:00-ന് ഖാസിമിൽ എത്തും; തിരിച്ചുള്ള ഫ്ലൈറ്റ് (QR1195) ഖാസിമിൽ നിന്ന് 11:05-ന് പുറപ്പെട്ട് 12:40-ന് ദോഹയിലെത്തും.
ഒക്ടോബർ 30, 2026 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും അധിക സർവീസ്: ദോഹയിൽ നിന്ന് രാവിലെ 09:05-ന് പുറപ്പെട്ട് (ഫ്ലൈറ്റ് QR1194) 10:50-ന് ഖാസിമിൽ എത്തും; തിരിച്ച് ഖാസിമിൽ നിന്ന് 11:50-ന് പുറപ്പെട്ട് (ഫ്ലൈറ്റ് QR1195) ഉച്ചയ്ക്ക് 13:25-ന് ദോഹയിലെത്തും.
തായിഫ് (TIF) സർവീസുകൾ:
ഒക്ടോബർ 31, 2026 മുതൽ എല്ലാ ബുധനും ശനിയാഴ്ചയും: ദോഹയിൽ നിന്ന് (DOH) രാവിലെ 07:35-ന് പുറപ്പെട്ട് (ഫ്ലൈറ്റ് QR1206) 10:00-ന് തായിഫിൽ എത്തും; തിരിച്ചുള്ള ഫ്ലൈറ്റ് (QR1207) തായിഫിൽ നിന്ന് 11:00-ന് പുറപ്പെട്ട് 13:10-ന് ദോഹയിലെത്തും.
യാൻബു (YNB) സർവീസുകൾ:
ജനുവരി 2, 2027 മുതൽ എല്ലാ ബുധനും ശനിയാഴ്ചയും: ദോഹയിൽ നിന്ന് (DOH) രാവിലെ 07:30-ന് പുറപ്പെട്ട് (ഫ്ലൈറ്റ് QR1216) 10:15-ന് യാൻബുവിലെത്തും; തിരിച്ചുള്ള ഫ്ലൈറ്റ് (QR1217) യാൻബുവിൽ നിന്ന് 11:20-ന് പുറപ്പെട്ട് 13:35-ന് ദോഹയിലെത്തും.
തബൂക്ക് (TUUs) സർവീസുകൾ:
ജനുവരി 3, 2027 മുതൽ എല്ലാ വ്യാഴവും ഞായറാഴ്ചയും: ദോഹയിൽ നിന്ന് (DOH) രാവിലെ 07:25-ന് പുറപ്പെട്ട് (ഫ്ലൈറ്റ് QR1220) 10:20-ന് തബൂക്കിലെത്തും; തിരിച്ചുള്ള ഫ്ലൈറ്റ് (QR1221) തബൂക്കിൽ നിന്ന് 11:20-ന് പുറപ്പെട്ട് 13:45-ന് ദോഹയിലെത്തും.
ഇതിനുപുറമെ അബ്ഹ (ABH), അൽ ഉല (ULH), ദമ്മാം (DMM), ഹെയ്ൽ (HAS), ജിദ്ദ (JED), മദീന (MED), നിയോം (NUM – 2027 രണ്ടാം പകുതിയിൽ പുനരാരംഭിക്കും), റിയാദ് (RUH), റെഡ് സീ (RSI) തുടങ്ങിയ മറ്റ് സൗദി നഗരങ്ങളിലേക്കും ഖത്തർ എയർവേസ് സർവീസുകൾ വ്യാപിപ്പിച്ചിട്ടുണ്ട്.



