Qatar

ഗ്രാൻഡ് മാൾ ‘ഡ്രൈവ് യുവർ ഡ്രീം’ മെഗാ പ്രൊമോഷന്‌ ആവേശകരമായ സമാപനം; എല്ലാ വിജയികൾക്കും സമ്മാനങ്ങൾ കൈമാറി

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഡ്രൈവ് യുവർ ഡ്രീം മെഗാ പ്രമോഷന് ആവേശകരമായ സമാപനം. ആറുഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിലൂടെ തെരെഞ്ഞെടടുത്ത എല്ലാ ഭാഗ്യവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

50 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 10 വിജയികൾക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്‌സെന്റ് കാറുകളും ആണ് ഈ പ്രൊമോഷനിലൂടെ സമ്മാനമായി നൽകിയത്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ച റാഫിൾ കൂപ്പണു കളിൽ നിന്നും ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ വിജയിയെയും തിരഞ്ഞെടുത്തത്.

ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും എന്നും മുൻതൂക്കം നൽകുന്ന ഗ്രാൻഡ് മാളിന്, ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രൊമോഷനിലൂടെ കാറുകൾ, സ്വർണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ നൽകി നൂറുകണക്കിന് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.

പുത്തൻ പുതിയ കാറുകളും ക്യാഷ് പ്രൈസുകളും ഒട്ടേറെ സർപ്രൈസുകളുമായി ഗ്രാൻഡ് മാളിന്റെ പുതിയ മെഗാ പ്രൊമോഷൻ ജൂലൈ മുതൽ ആരംഭിക്കും. കൂടാതെ നിരവധി സർപ്രൈസ് സമ്മാനങ്ങൾ ഉൾപ്പെടുന്ന ഈ പ്രൊമോഷനിൽ എല്ലാ മാസവും നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കുമെന്നും, ഈ അവസരം എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Related Articles

Back to top button