Qatar
ദോഹയിൽ തിരുവനന്തപുരം സ്വദേശിനി ഹൃദയാഘാതം മൂലം നിര്യാതയായി

ദോഹ: തിരുവനന്തപുരം പേരൂർക്കട വഴയില കസ്തൂർബ ഗാന്ധി ലൈൻ ‘നിവേദിതം’ വീട്ടിൽ അമ്പിളി (69) ദോഹയിൽ ഹൃദയാഘാതം മൂലം നിര്യാതയായി. ദോഹയിൽ മകളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഭർത്താവ്: മോഹനൻ കൊച്ചു നാരായണൻ. മകൾ: ആര്യ മോഹൻ. മരുമകൻ: ആനന്ദ് വേലായുധൻ ശ്രീകുമാർ.
പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുപോകും.




